ഡബ്ലിന്‍ : യൂറോപ്പിൽ ചെറുപ്പക്കാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 80 ശതമാനവും വാടക നൽകാനാണ് ചിലവിടുന്നതെന്ന് യൂറോസ്റ്റാറ്റ് പഠന റിപ്പോർട്ട്. രാജ്യത്തെ 15-29 വയസ് പ്രായമുള്ളവരിൽ 10 ശതമാനം പേരും, എല്ലാ ഏജ് ഗ്രൂപ്പുകളിലും ഉൾപ്പെട്ട എട്ട് ശതമാനം പേരും ഭവന ചിലവുകളുടെ അമിതഭാരം നേരിടുന്നവരാണെന്നും പഠനം വെളിപ്പെടുത്തുന്നു.
ഡെന്മാർക്കിൽ 29 ശതമാനം യുവാക്കളും, ഭവന ചിലവുകളുടെ അമിതഭാരം നേരിടുന്നു . രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനമാണിത് . നെതർലൻഡ്സിൽ 15 ശതമാനം യുവാക്കളും ഈ പ്രശ്നം നേരിടുന്നവരാണ്. വീടുകളില്ലാത്തതിന്റെ പ്രശ്നങ്ങള്‍ ഒരു തലമുറയെ മുഴുവന്‍ വിഷാദരോഗത്തിലേയ്ക്കെത്തിക്കുന്നതായി വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു.
Discussion about this post

