ഡബ്ലിൻ: കരുത്താർജ്ജിക്കാൻ അയർലൻഡിലെ ഊർജ്ജ മേഖല. പവർ ഗ്രിഡുകൾ ശക്തിപ്പെടുത്താൻ അയർലൻഡ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ഐഎസ്ഐഎഫ്) വൻ തുക സംഭാവന നൽകും. ഗോർ സ്ട്രീറ്റ് ക്യാപിറ്റൽ ഫണ്ടിലേക്ക് 75 മില്യൺ യൂറോവരെയാണ് സംഭാവന നൽകുന്നത്.
ബാറ്ററി എനർജി സ്റ്റോറോജ് പദ്ധതിയ്ക്ക് വേണ്ടിയായിരിക്കും ഈ തുക വിനിയോഗിക്കുക. ഇതുവഴി ഊർജ്ജ സുരക്ഷയാണ് ലക്ഷ്യം. ഡെവലപ്പർമാരിൽ നിന്ന് പ്രധാനമായും ഗ്രീൻഫീൽഡ് ബാറ്ററി എനർജി സ്റ്റോറേജ് പ്രോജക്ടുകൾ ജിഎസ്സി ഏറ്റെടുക്കും. പ്രോജക്ടുകൾ വാങ്ങുകയും നിർമ്മിക്കുകയും ചെയ്യും.
Discussion about this post

