ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ആൺ കുട്ടികളെ അറസ്റ്റ് ചെയ്തു. അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത ശേഷം കുറ്റം ചുമത്താതെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. 20ാം തിയതി ആയിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സുഹൃത്തുമായി നഗരത്തിൽ എത്തിയപ്പോഴായിരുന്നു പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇവിടെ വച്ച് ആൺകുട്ടികളുടെ സംഘം പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

