ഡബ്ലിൻ: ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് ചിലവാക്കിയത് മില്യൺ കണക്കിന് യൂറോ. കഴിഞ്ഞ അഞ്ചര വർഷത്തിനിടെ 2.5 മില്യൺ യൂറോയാണ് വകുപ്പ് ചിലവിട്ടത്. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ 73 കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.
2020 മുതൽ ഈ വർഷം വരെ ചിലവിട്ട തുകയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ 19 എണ്ണം പണ്ട് പോലീസ് സ്റ്റേഷനുകളായി പ്രവർത്തിച്ചിരുന്നവയാണ്. 10 വർഷക്കാലമായി ഈ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഡബ്ലിനിലെ ഹാൽ്സ്റ്റൻ സ്ട്രീറ്റിലുള്ള മുൻ തടവ് കേന്ദ്രവും പൊതുമരാമത്ത് വകുപ്പ് സംരക്ഷിച്ച് പോരുന്ന കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ കെട്ടിടത്തിന് വേണ്ടി മാത്രം ഇതുവരെ 1.1 മില്യൺ യൂറോയാണ് വകുപ്പ് ചിലവിട്ടിരിക്കുന്നത്.

