ഡബ്ലിൻ: റയാൻഎയർ വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യാത്രികന് തടവ്ശിക്ഷ വിധിച്ച് കോടതി. 10 മാസത്തെ തടവ് ശിക്ഷയാണ് 61 കാരന് കോടതി വിധിച്ചത്. പോളണ്ടിൽ നിന്നും യുകെയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ ആയിരുന്നു സംഭവം.
അമിതമായി മദ്യപിച്ച 61 കാരൻ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ക്യാബിൻ ക്രൂ ജീവനക്കാർ ഇടപെട്ടു. എന്നാൽ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 11 ന് ആയിരുന്നു സംഭവം.
Discussion about this post

