ഡബ്ലിൻ: ശമ്പള വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അധ്യാപകർ. ശമ്പള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് അധ്യാപക യൂണിയനുകളുടെ തീരുമാനം. ജൂണിലാണ് ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുക.
അധ്യാപകർക്ക് അലവൻസുകൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു അലവൻസുകൾ നൽകേണ്ടിയിരുന്നത്. എന്നാൽ പണം നൽകിയില്ല. ഇതോടെയാണ് അധ്യാപക യൂണിയനുകൾ നിലപാട് കടുപ്പിച്ചത്.
Discussion about this post

