ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ജനുവരി 31 ന് ഡബ്ലിൻ 3 ലെ ഫോസ്റ്റർ ടെറസിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇതിൽ ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പേർക്കും 50 വയസ്സുള്ള പുരുഷനും പരിക്കേറ്റിരുന്നു. അറസ്റ്റിലായ 60 കാരി ഗാർഡ സ്റ്റേഷനിൽ തുടരുകയാണ്.
Discussion about this post

