കോർക്ക്: കോർക്ക് സിറ്റിയിൽ വീടിന് തീപിടിച്ച് ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൂനാൻ റോഡിലെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വിവരം ലഭിച്ചയുടൻ കോർക്ക് ഫയർ ബ്രിഗേഡും പോലീസും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപ്പോഴാണ് 60 കാരനെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഉടനെ അദ്ദേഹത്തിന് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ച് അൽപ്പനേരത്തിന് ശേഷം 60 കാരന് ജീവൻ നഷ്ടമായി.
Discussion about this post

