ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തുടനീളം 530 പേരാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത്. നിലവിൽ ഇവർക്ക് ട്രോളികളിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്.
530 പേരിൽ 387 രോഗികൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റ് വാർഡുകളിൽ 143 രോഗികളും ചികിത്സയിൽ കഴിയുന്നുണ്ട്. ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ 63 പേർക്ക് കിടക്കകൾ ലഭ്യമായിട്ടില്ല. ഇതിൽ 29 പേർ അത്യാഹിത വിഭാഗത്തിലും 34 പേർ മറ്റ് വിഭാഗങ്ങളിലും ചികിത്സയിൽ കഴിയുന്നു. കോർക്ക് യൂണിവേഴ്സിറ്റിയിൽ 53 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാത്തത്.

