ഗാസയിൽ നിന്നുള്ള അമ്പത്തിരണ്ട് പലസ്തീനികൾ പഠനത്തിനായി അയർലൻഡിലേയ്ക്ക് . ഐറിഷ് സർവകലാശാലകളിൽ വിദ്യാർത്ഥികളായി പുതിയ ജീവിതം ആരംഭിക്കാനാണ് ഉദ്ദേശ്യം . ഗാസ വിട്ടുപോകാനും ഇസ്രായേൽ വഴി സഞ്ചരിക്കാനുമുള്ള അനുമതി ഇസ്രായേൽ അധികൃതരിൽ നിന്ന് നേടിയെടുത്തിട്ടുണ്ട്.
ജോർദാനിൽ നിന്നുള്ള പ്രവേശന അനുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം നൽകിയ അപേക്ഷ ഐറിഷ് സർവകലാശാലകൾ അംഗീകരിച്ചിരുന്നു, എന്നാൽ അവർ അയർലൻഡിലേക്ക് എത്തുമോ ഇല്ലയോ എന്ന് ഒരു ഘട്ടത്തിലും ഉറപ്പിച്ചിരുന്നില്ല.
ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജോർദാനിലെ അമ്മാൻ, തുർക്കിയിലെ ഇസ്താംബുൾ വഴിയാണ് യാത്ര ചെയ്തത്.പലസ്തീൻ വിദ്യാർത്ഥികൾ ഇവിടെ എത്തിയാലുടൻ വൈദ്യചികിത്സ ലഭിക്കുമെന്ന് താനൈസ്റ്റെയും വിദേശകാര്യ-പ്രതിരോധ മന്ത്രിയുമായ സൈമൺ ഹാരിസ് പറഞ്ഞു.
ഞങ്ങളുടെ പ്രഥമവും അടിയന്തരവുമായ മുൻഗണന അവരെ പരിശോധനയ്ക്കായി, ചികിത്സയ്ക്കായി ഒരു മെഡിക്കൽ സൗകര്യത്തിലേക്ക് മാറ്റുക എന്നതാണ്. പോഷകാഹാരക്കുറവിന്റെ ഫലമായി ഉയർന്നുവരുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ശ്രമിക്കും. – സൈമൺ ഹാരിസ് പറഞ്ഞു.

