ഡൊണഗൽ: വെസ്റ്റ് ഡൊണഗലിൽ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കിൻകാസ്ലാഗിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. കാറിനുള്ളിൽ ആയിരുന്നു മൃതദേഹം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വടക്കൻ അയർലൻഡ് സ്വദേശിയാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post

