ഡബ്ലിൻ: മോഷ്ടിച്ച ട്രക്കുമായി ജിഎഎ ഗ്രൗണ്ടിൽ എത്തി പരിഭ്രാന്തി സൃഷ്ടിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അടുത്ത മാസം 4 ന് ഡബ്ലിനിലെ കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച രാവിലെയോടെയായിരുന്നു 30 കാരന്റെ അതിക്രമം. ബൊട്ടാണിക് അവന്യൂവിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുമായിരുന്നു ഇയാൾ ട്രക്ക് മോഷ്ടിച്ചത്. ശേഷം ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സംഭവ സമയം നിരവധി കുട്ടികളാണ് പരിശീലനം നടത്തുന്നുണ്ടായിരുന്നത്. ആർക്കും അപകടം പറ്റാതിരുന്നത് ആശ്വാസമായി.
Discussion about this post

