ഡബ്ലിൻ: തന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതായി ഫിയന്ന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. തന്റെ സ്ഥാനം സുരക്ഷിതമാണെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാംഗ്ഹായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ. പുതുവർഷം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ. അയർലൻഡിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് തന്റെ പ്രവർത്തനങ്ങൾ. ഇവർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളിലാണ് താനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

