ഡബ്ലിൻ: അയർലൻഡിലെ ഗാർഡ ഡെപ്യൂട്ടി കമ്മീഷണറുടെ ഒഴിവിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഈ വാരം ആദ്യം തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്നാണ് ഗാർഡ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 1 മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിലെ ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലിയായിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് പ്രമോഷൻ ലഭിച്ചതോടെ ഈ സ്ഥാനത്ത് ആളില്ലാതായി. ഒക്ടോബറിൽ തന്നെ ഈ തസ്തികയിൽ നിയമനം നടക്കേണ്ടത് ആയിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഇത് വൈകി. പിന്നീട് പോൾ ക്ലിയറിയെ ആക്ടിംഗ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കുകയായിരുന്നു.
Discussion about this post

