ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിന്റെ പുന:രുജ്ജീവനത്തിനായി വൻ തുക ചിലവിടാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. നഗരത്തെ വീണ്ടെടുക്കാൻ 3.8 മില്യൺ യൂറോ ചിലവഴിക്കാനാണ് കൗൺസിലിന്റെ തീരുമാനം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ കലാപം നഗരത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണം ആയിരുന്നു.
നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെന്റർ നൽകാനുള്ള തീരുമാനവും പ്രാദേശിക ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്. നാല് വർഷത്തേയ്ക്ക് ആണ് കരാർ. 2023 നവംബർ 23 ന് ആയിരുന്നു നഗരത്തെ ഞെട്ടിച്ച കലാപം ഉണ്ടായത്. അഞ്ച് വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് വഴിമാറുകയായിരുന്നു.
Discussion about this post

