ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇരുചക്രവാഹന യാത്രികരുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ആരംഭിച്ച് ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ അപകടങ്ങളിൽ 16 മോട്ടോർസൈക്കിൾ യാത്രികർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. അതേസമയം കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ക്യാമ്പയ്ൻ ആരംഭിക്കാനാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം.
വാഹന യാത്രികരിൽ ഇരുചക്രവാഹന യാത്രികരെ ദുർബല വിഭാഗക്കാരായിട്ടാണ് കണക്കാക്കുന്നത്. കാരണം മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപകടത്തിൽ ഇവർക്ക് ആഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 2021 നും 2025 നും ഇടയിൽ വിവിധയപകടങ്ങളിൽ 954 മോട്ടോർസൈക്കിൾ യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

