ഡബ്ലിൻ: അയർലന്റിൽ ഭവന രഹിതരായവരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം വർദ്ധന. 15,580 പേരാണ് കഴിഞ്ഞ മാസം അടിയന്തിര താമസസൗകര്യം തേടിയത്. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ വീട് നഷ്ടമായവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്നാണ് ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരം.
അടിയന്തിര താമസ സൗകര്യം തേടുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 4775 കുട്ടികളാണ് താമസ സൗകര്യം തേടിയത്. 10805 മുതിർന്നവരും താമസ സൗകര്യം തേടി. കഴിഞ്ഞ വർഷം ഏപ്രിലിൽ 14009 പേർക്കായിരുന്നു അടിയന്തിര താമസ സൗകര്യം ആവശ്യമായി വന്നത്.
Discussion about this post

