ഡബ്ലിൻ: അയർലന്റിൽ എക്സ്എൽ ബുള്ളി ( അമേരിക്കൻ ബുള്ളി) നായ്ക്കൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്നും ആയിരം ഉടമകളെ ഒഴിവാക്കി. പാർലമെന്റിൽ റൂറൽ ആൻഡ് കമ്യൂണിറ്റ് ഡെവലപ്മെന്റ് മന്ത്രി ഡാറ കലിയറി ആണ് ഇക്കാര്യം അറിയിച്ചത്. നായ്ക്കളെ വളർത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് 1800 ഉടമകൾ ആയിരുന്നു സർക്കാരിന് അപേക്ഷ നൽകിയത്.
48 എക്സ്എൽ ബുള്ളി നായ്ക്കളെ പ്രസ്തുത സമയത്തിനുള്ളിൽ ഉടമകൾ ഹാജരാക്കി. ഡബ്ലിനിൽ നിന്നും 11 നായ്ക്കളെയും, ലിമെറിക്കിൽ നിന്നും 10 നായ്ക്കളെയും കോർക്ക് സിറ്റി, കിൽഡെയർ എന്നിവിടങ്ങളിൽ നിന്നും നാല് വീതം നായ്ക്കളെയുമാണ് ഹാജരാക്കിയത്. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ എക്സ്എൽ ബുൾ നായ്ക്കളെ വളർത്തുന്നത് നിയമവിരുദ്ധമാണ്. നിരോധനത്തിൽ നിന്നും ഒഴിവാക്കൽ ആവശ്യമായുള്ളവർ സർക്കാർ ആവശ്യപ്പെടുന്ന രേഖകളുമായി ബന്ധപ്പെട്ടവരെ സമീപിക്കണം.

