ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ അടച്ച് പൂട്ടിയത് ആയിരത്തോളം ചൈൽഡ് കെയർ സർവ്വീസ് സ്ഥാപനങ്ങൾ. ദി ഫെഡറേഷൻ ഓഫ് ഏർലി ചൈൽഡ്ഹുഡ് പ്രൊവൈഡേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നടത്തിപ്പിനായുള്ള ചിലവും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതുമാണ് അടച്ച് പൂട്ടലിന്റെ കാരണം എന്നാണ് എഫ്ഇസിപി വ്യക്തമാക്കുന്നത്. അതേസമയം സേവനങ്ങൾക്കായി നാൽപ്പതിനായിരത്തോളം കുട്ടികൾ കാത്തിരിക്കുമ്പോഴാണ് വിവിധ കാരണങ്ങളെ തുടർന്ന് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.
69 യൂറോ മുതൽ 82 യൂറോവരെയാണ് ഒരു കുട്ടിയ്ക്ക് സർക്കാർ നൽകുന്ന സഹായം. എന്നാൽ ഇത് പര്യാപ്തമല്ല. വർധിച്ച ചിലവ് സ്വന്തം കയ്യിൽ നിന്നും പണം ഇറക്കേണ്ട സാഹചര്യമാണ് സ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്നത്.

