ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണവേട്ട. 1.28 മില്യൺ യൂറോയുടെ പണം പിടികൂടി. ഡബ്ലിനിലെ ക്രിമിനൽ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. സംഭവത്തിൽ 50 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൊണിബ്രൂക്കിൽ വച്ചായിരുന്നു പണം പിടികൂടിയത്. പ്രദേശത്ത് ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാറിൽ പണവുമായി 50 കാരൻ എത്തിയത്. ഇയാളുടെ കാറിൽ നിന്നും 1,97,760 യൂറോ ആണ് കണ്ടെടുത്തത്.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെ ഇവരുമായി ബന്ധമുള്ളയിടങ്ങളിൽ പരിശോധന നടത്തി. ആകെ 10,86,175 യൂറോ ആണ് പിടിച്ചെടുത്തത്.

