ഡബ്ലിൻ: നാടുകടത്തൽ ചിലവുകളിൽ കൂടുതൽ സുതാര്യത വേണമെന്ന് ആവശ്യം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചാർട്ടേർഡ് വിമാനങ്ങൾക്ക് ഉൾപ്പെടെ വരുന്ന ചിലവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങളാണ് കമ്മിറ്റി തേടുന്നത്.
അയർലൻഡിലെ അഭയാർത്ഥികൾക്കും യുക്രെയ്നിൽ നിന്നുവർക്കും അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനുള്ള ചിലവുകളെക്കുറിച്ചുള്ള റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നത്. ഇതിൽ കഴിഞ്ഞ വർഷവും ഈ വർഷവും വിമാനങ്ങൾക്കായി ഉൾപ്പെടെ ചിലവഴിച്ച തുകയുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നു.
2025 ൽ 1.667 മില്യൺ യൂറോയാണ് ആറ് ചാർട്ടർ വിമാനങ്ങൾക്കായി ചിലവിട്ടത്. ആറ് വിമാനങ്ങളിലായി 205 പേരെ നാടുകടത്തി. ഈ വർഷം ജൂൺ വരെ നാല് വിമാനങ്ങളാണ് വിദേശത്തേയ്ക്ക് ആളുകളുമായി പോയത്. ജൂൺവരെ 172 പേരെ രാജ്യത്ത് നിന്നും നാടുകടത്തിയിട്ടുണ്ട്.

