ഡബ്ലിൻ: അയർലൻഡിൽ വരും ആഴ്ചകളിൽ അതിശക്തമായ കാറ്റുള്ള കാലാവസ്ഥയ്ക്ക് തുടക്കമാകുമെന്ന് മെറ്റ് ഐറാൻ. കൊടുങ്കാറ്റുകൾക്കുള്ള സാധ്യതയും ഉണ്ട്. അടുത്ത വാരാന്ത്യ ബാങ്ക് അവധിക്കാലത്തായിരിക്കും കൊടുങ്കാറ്റ് രൂപപ്പെടുകയെന്ന് ചില കാലാവസ്ഥാ മോഡലുകളും വിശദമാക്കുന്നു.
കൊടുങ്കാറ്റുകൾ രൂപപ്പെടുമെങ്കിലും താരതമ്യേന ശക്തി കുറവായിരിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇത് നേരിയ ആശ്വാസം നൽകുന്നു. 23ാം തിയതി മുതൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആരംഭിക്കുമെന്നാണ് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലി വ്യക്തമാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ശ്രദ്ധിക്കണം. നിലവിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം രാജ്യത്തുണ്ട്. എന്നാൽ ന്യൂനമർദ്ദം അടുത്ത വാരത്തോടെ രൂപപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

