ഡബ്ലിൻ: അയർലൻഡിൽ ഈറ്റിംഗ് ഡിസോർഡർ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾക്കായി രോഗികൾക്ക് കാത്തിരിക്കേണ്ടിവരുന്നത് ആഴ്ചകൾ. എച്ച്എസ്ഇയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 26 ആഴ്ചവരെയാണ് സേവനം കാത്ത് രോഗികൾക്ക് കഴിയേണ്ടിവരുന്നത് എന്ന് എച്ച്എസ്ഇ വ്യക്തമാക്കുന്നു.
മാർച്ച് 13 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഈറ്റിംഗ് ഡിസോർഡർ ഉള്ള 92 രോഗികളാണ് സേവനം കാത്ത് കഴിയുന്നത്. ഇവരിൽ ഒരാഴ്ച മുതൽ 26 ആഴ്ചവരെ കാത്തിരിക്കുന്ന രോഗികൾ ഉണ്ട്. 2025 ലെ ബജറ്റിനെത്തുടർന്ന്, ഡബ്ലിനിലെ സൗത്ത് കിൽഡെയറിനും വെസ്റ്റ് വിക്ലോയിലും സേവനങ്ങൾ നൽകുന്ന സംഘത്തിന് ധനസഹായം നൽകിയിരുന്നതായി എച്ച്എസ്ഇ അറിയിച്ചു. ഈ വർഷം സേവനങ്ങൾക്കായി രണ്ട് പുതിയ ടീമുകളെ നിയമിക്കുമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

