ഡബ്ലിൻ: അയർലൻഡിലെ ടെസ്കോ സൂപ്പർമാർക്കറ്റിൽ നിന്നും പ്രമുഖ ബേക്കറി ഉത്പന്നം തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലോഹങ്ങളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
Et Voila! Pains au Chocolat 4 പാക്കാണ് തിരിച്ച് വിളിച്ചത്. നാല് യൂറോ വിലവരുന്ന ഇതിൽ ലോഹ കഷ്ണങ്ങൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ഇതേ തുടർന്നാണ് തിരിച്ച് വിളിച്ചത്. ബാധിക്കപ്പെട്ട ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ടെസ്കോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

