ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ലഭിക്കാതെ 400 ലധികം രോഗികൾ. ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ (ഐഎൻഎംഒ) കണക്കുകൾ പ്രകാരം 405 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ആശുപത്രികളിൽ കഴിയുന്നത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്.
269 രോഗികൾ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. 136 പേർ വാർഡുകളിലാണ് ചികിത്സയിൽ കഴിയുന്നത്. കിടക്ക കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 92 രോഗികളാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 59 പേരാണ് കിടക്കകൾ കാത്തിരിക്കുന്നത്. സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 28 രോഗികൾക്കാണ് കിടക്കൾ ആവശ്യം.

