ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ എച്ച്എസ്ഇയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. അവധിക്കാലം വരാനാകുന്ന പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി എച്ച്എസ്ഇ അസാധാരണമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി സീധാ പറഞ്ഞു. ട്രോളികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു സീധാ ആവശ്യം ഉന്നയിച്ചത്.
യുഎച്ച്എല്ലിനെ സംബന്ധിച്ച് ഏറ്റവും തിരക്കേറിയ മാസമായിരുന്നു ജൂലൈ. പൊതുജനാരോഗ്യസംവിധാനങ്ങളിൽ ജോലിയെടുക്കുന്ന നഴ്സുമാരെയും മിഡ്വൈഫുമാരെയും സംബന്ധിച്ച് മറ്റ് മാസങ്ങൾ പോലെയായിരുന്നില്ല ജൂലൈ. വാരാന്ത്യ ബാങ്ക് അവധിയിലേക്ക് നമ്മൾ എത്തിനിൽക്കുകയാണ്. ഈ ദിവസങ്ങളിൽ വളരെയധികം തിരക്കാണ് യുഎച്ച്എല്ലിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ അപായ സൂചനയാണെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സീധാ പറഞ്ഞു.

