ഡബ്ലിൻ : ഡബ്ലിനിലെ അടുത്ത ലോർഡ് മേയറായി ഫിയാന ഫെയ്ൽ കൗൺസിലർ ഡാരിൽ ബാരൺ തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. 2019 മുതൽ നഗരത്തിന്റെ വടക്കൻ ഭാഗമായ ഡൊണാഗ്മീഡ് പ്രദേശത്തിന്റെ കൗൺസിലറായ ബാരൺ, ഫൈൻ ഗേലിന്റെ അംഗം റേ മക്ആഡമിന്റെ പിൻ ഗാമിയായി ചുമതലയേൽക്കും. നഗരത്തിന്റെ 359-ാമത്തെ ലോർഡ് മേയറായിരിക്കും ഡാരിൽ ബാരൺ .
കൗൺസിലിന്റെ ചെയർപേഴ്സണാണ് ലോർഡ് മേയർ . ഒപ്പം ഡോസൺ സ്ട്രീറ്റിലെ ചരിത്രപ്രസിദ്ധമായ മാൻഷൻ ഹൗസിൽ താമസിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിക്കും . 2024 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഡബ്ലിൻ സിറ്റി കൗൺസിലിൽ ഫിയന്ന ഫെയ്ൽ, ഫൈൻ ഗെയ്ൽ, ലേബർ, ഗ്രീൻ പാർട്ടി എന്നിവർ ഭരണ സഖ്യം രൂപീകരിച്ചിരുന്നു. ഓരോ വർഷവും സ്വത്ത് നികുതിയിൽ 15% കിഴിവ് ബാധകമാക്കാതിരിക്കുക, നഗരത്തിലെ ഹോട്ടൽ ടൂറിസ്റ്റ് നികുതി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുക എന്നിവയുൾപ്പെടെയുള്ള നയ പരിപാടിയിലാണ് സഖ്യം ധാരണയിലെത്തിയത്.
അതേസമയം പ്രതിപക്ഷ ഗ്രൂപ്പ് സോഷ്യൽ ഡെമോക്രാറ്റ് അംഗം ജെസ്ലിൻ ഹെൻറിയെ ലോർഡ് മേയർ സ്ഥാനത്തേയ്ക്കും, സിൻ ഫെയ്ൻ അംഗം എഡൽ മോറനെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്.

