ഡബ്ലിൻ ; അയർലൻഡിലെ ഉയർന്ന താപനില മുന്നറിയിപ്പ് പിൻവലിച്ചു. ചൊവ്വാഴ്ച മുതലാണ് സ്റ്റാറ്റസ് യെല്ലോ നിലവിലുണ്ടായിരുന്നത്. 27 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള താപനിലയെക്കുറിച്ചായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. രാജ്യവ്യാപകമായ ജാഗ്രതാ നിർദ്ദേശം രാവിലെ 9 മണിയോടെ അവസാനിച്ചു.
ഇടിമിന്നലിൽ വിതരണം വിച്ഛേദിക്കപ്പെട്ട ഏകദേശം 8,000 വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.സ്ലിഗോ, ഗാൽവേ, മായോ, റോസ്കോമൺ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ മേഘാവൃതമായിരിക്കുമെന്നും തെക്ക് പടിഞ്ഞാറൻ മേഖലയിൽ വടക്കുകിഴക്ക് ഭാഗത്തേക്ക് രാവിലെ വരെ മഴ വ്യാപിക്കുമെന്നും മെറ്റ് ഐറാൻ പറഞ്ഞു.

