ഡബ്ലിൻ സിറ്റി സെന്ററിൽ ഓഫ്-ഡ്യൂട്ടി ഗാർഡയെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. വിക്ലോയിൽ നിന്നുള്ള 22 കാരൻ ടെയ്ലർ റയാനും ഡബ്ലിനിൽ നിന്നുള്ള 32 കാരൻ ഡാരിൽ വാൾഡ്രോണുമാണ് , ജൂൺ 21 ന് പുലർച്ചെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവരെ പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത് . ഇന്ന് ഉച്ചകഴിഞ്ഞ് ഇരുവരും ഡബ്ലിൻ ജില്ലാ കോടതിയിൽ ജഡ്ജി ഗ്രെയിൻ മലോണിന്റെ മുമ്പാകെ ഹാജരായി.ഇതുവരെ ഒരു മൊഴിയും നൽകിയിട്ടില്ലാത്തതിനാൽ ജൂലൈ 29 ന് വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു.
കേസിൽ പരസ്പരമോ, അല്ലെങ്കിൽ സാക്ഷികളുമായോ യാതൊരു ബന്ധവും പുലർത്തരുതെന്ന നിബന്ധനയിൽ ഇരുവരും ജാമ്യത്തിലയച്ചു.
Discussion about this post

