ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ച് ഇൻഷൂറൻസ് കമ്പനിയായ ഐറിഷ് ലൈഫ്. പ്ലാനുകളുടെ നിരക്കിൽ ശരാശരി 3 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ മറ്റൊരു ഇൻഷൂറൻസ് കമ്പനിയായ ലയ ഹെൽത്ത് ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഐറിഷ് ലൈഫും സമാന തീരുമാനം എടുക്കുന്നത്.
പുതുക്കിയ ഇൻഷൂറൻസ് നിരക്ക് ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധനയുടെ ഫലമായി 60 മുതൽ 158 യൂറോ വരെ കുടുംബങ്ങൾക്ക് അധികമായി നൽകേണ്ടിവരും. ഇത് മൂന്നാം തവണയാണ് കമ്പനി നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. നേരത്തെ ജനുവരിയിലും ഏപ്രിലിലും നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ജീവിത ചിലവ് വർദ്ധിക്കുന്നതിനിടെ ഇൻഷൂറൻസ് കമ്പനികൾ ആരോഗ്യ ഇൻഷൂറൻസ് നിരക്ക് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റി വ്യക്തമാക്കി.

