കൊല്ലം: 2024 നവംബർ 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ രമേശിന്റെ അദ്ധ്യക്ഷതയിൽ നടന്ന പന്തൽ കാൽ നാട്ട് കർമ്മത്തിൽ കൊല്ലം ഡി ഡി ഇ ലാൽ സർ, വിവിധ അദ്ധ്യാപക സംഘടനാ നേതാക്കളായ പാറംകോട് ബിജു, നജീമുദ്ദീൻ, സജീവ്, എ ഷാനവാസ്, പരവൂർ സജീബ് , എസ് കെ ദിലീപ് കുമാർ , ബിനു പട്ടേരി, എ അനിൽകുമാർ, കിഷോർ, ജാസ്ക്കർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
കൊട്ടാരക്കര ഗവണ്മെന്റ് ജി എച്ച് എസ്സ് ആൻഡ് വി എച്ച് എസ്സ് എസ്സ് പ്രധാനവേദിയാക്കി കൊട്ടാരക്കരയിലെ വിവിധ സ്കൂളുകളിലെ 14 വേദികളിലായാണ് കലോത്സവം നടക്കുന്നത്.