ഡബ്ലിൻ: ഡബ്ലിൻ മൃഗശാലയിലെ തത്തയ്ക്ക് അയർലൻഡിലെ ഫുട്ബോൾ താരത്തിന്റെ പേര് നൽകി അധികൃതർ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് പ്ലേ ഓഫിൽ അയർലൻഡിന് ഇടം നേടിക്കൊടുത്ത താരം ട്രോയ് പാരറ്റിന്റെ പേരാണ് തത്തയ്ക്ക് നൽകാൻ ധാരണയായത്. പ്ലേ ഓഫിൽ അയർലൻഡ് സ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെയാണ് അധികൃതർ പേര് നൽകിയത്.
ഞായറാഴ്ച ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോറിന് ഹംഗറിയെ തോൽപ്പിച്ച് ആയിരുന്നു പ്ലേ ഓഫിലേക്ക് അയർലൻഡ് ചുവടുവച്ചത്. പെനാൽറ്റി സ്പോട്ടിൽ നിന്ന് ഒരു ഗോൾ നേടി അദ്ദേഹം രണ്ടുതവണ ടീമിനെ സമനിലയിലെത്തിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പോരാട്ടം ടീമിനെ കാത്തു. ഇതോടെയാണ് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം തത്തയ്ക്ക് പേര് നൽകാൻ അധികൃതർ തീരുമാനിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ആൺ സിട്രോൺ- ക്രെസ്റ്റഡ് കൊക്കറ്റൂവിന് ആണ് ട്രോയ് പാരറ്റ് എന്ന പേര് നൽകിയിരിക്കുന്നത്.

