ബ്രസ്സൽസ്: യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പ്രകടമാക്കി യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡ്. യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥ ദുർബലമാകുകയാണെന്ന് ക്രിസ്റ്റീൻ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.
നിലവിൽ ഇയു രാജ്യങ്ങൾ തമ്മിൽ സേവനങ്ങൾക്കും ചരക്ക് വ്യാപാരത്തിനും നിരവധി തടസ്സങ്ങൾ ഉണ്ട്. ഇത് കുറയ്ക്കുകയാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏക മാർഗ്ഗം. സേവനങ്ങൾക്ക് 100 ശതമാനം താരിഫും സാധനങ്ങൾക്ക് 65 ശതമാനം താരിഫും ഈടാക്കുന്നതിന് തുല്യമാണ് നിലവിലെ തടസ്സങ്ങളെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.
Discussion about this post

