ഡബ്ലിൻ: അയർലൻഡ് വിദേശകാര്യവകുപ്പ് ജീവനക്കാർക്ക് അലവൻസായി നൽകിയത് ഏകദേശം 30 മില്യൺ യൂറോ. 18 മാസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അലവൻസിനായി ചിലവഴിച്ച തുകയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
2024 ൽ ആകെ 19.1 മില്യൺ യൂറോ ആയിരുന്നു അലവൻസിനായി ചിലവഴിച്ചിരുന്നത്. എന്നാൽ ഇക്കുറി 10 മില്യൺ യൂറോയുടെ അധിക തുക ചിലവഴിക്കേണ്ടതായി വന്നു. ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ തന്നെ 10.8 മില്യൺ യൂറോ ചിലവായി. 30 മില്യൺ യൂറോയിൽ 15 മില്യൺ യൂറോ ലോക്കൽ പോസ്റ്റ് അലവൻസിന് വേണ്ടിയാണ് ചിലവിട്ടിരിക്കുന്നത്.
Discussion about this post

