കെറി: ഡൈൻഗിയൻ ഉയി ച്യൂസിലെ അക്വോറിയത്തിൽ സംരക്ഷിച്ച് പോന്നിരുന്ന കടലാമയെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തുറന്നുവിടാൻ ഒരുങ്ങുന്നു. നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് മോളി എന്ന് പേര് നൽകിയിരിക്കുന്ന ആമ തിരികെ കടലിൽ എത്തുന്നത്. 2004 ൽ ആയിരുന്നു മോളിയെ അക്വോറിയം അധികൃതർക്ക് ലഭിച്ചത്.
സാരമായ പരിക്കുകളോടെ മോളി കെറിയിലെ
കാസിൽഗ്രിഗറിയിലെ മഹാരീസ് ബീച്ചിൽ അടിയുകയായിരുന്നു. തുടർന്ന് അധികൃതർ ചികിത്സ നൽകി അക്വോറിയത്തിലേക്ക് മാറ്റി. ദീർഘനാൾ ഇവിടെ വിദഗ്ധരുടെ നിരീക്ഷണത്തിൽ ആയിരുന്നു മോളി. നിലവിൽ മോളി പൂർണ ആരോഗ്യവതിയാണ്. ഇതേ തുടർന്നാണ് തിരികെ കടലിലേക്ക് അയക്കാനുള്ള തീരുമാനം. അക്വേറിയത്തിലെ ഏവരുടെയും പ്രിയങ്കരിയാണ് മോളി.

