ലൗത്ത്: കൗണ്ടി ലൗത്തിൽ മത്സ്യങ്ങൾ ചത്തുപൊന്തിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ക്രിസ്റ്റഫർ ഒ’സള്ളിവൻ. സംഭവം അത്യന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യങ്ങൾ ചത്തുപൊന്തിയ സംഭവം നമ്മുടെ ജൈവവൈവിധ്യത്തിന് വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സംഭവം വലിയ ഞെട്ടലാണ് ഉളവാക്കിയത്. പ്രദേശത്തെ ജൈവവൈവിധ്യത്തിന് സംഭവം വലിയ നാശം സൃഷ്ടിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനാൽ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

