മയോ: കൗണ്ടി മയോയിൽ ആദ്യ സംഗീത കച്ചേരി പ്രഖ്യാപിച്ച് സോ ഡോക്ടേഴ്സ്. അടുത്ത മാസം അഞ്ചിനാണ് പരിപാടി സംഘടിപ്പക്കുന്നത്. ടിഎഫ് റോയൽ കാസിൽബാറാണ് പരിപാടിയുടെ വേദി. വെള്ളിയാഴ്ച മുതൽ പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും.
46.20 യൂറോ മുതൽ 51.20 യൂറോവരെയാണ് ടിക്കറ്റുകളുടെ വില. രാവിലെ 10 മണി മുതലാകും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ടിക്കറ്റ്മാസ്റ്റർ വഴി ടിക്കറ്റുകൾ വിൽക്കാം. ജൂലൈ 26 ന് നടന്ന ഓൾ അയർലൻഡ് ഫുട്ബോൾ ഫൈനലിലെ മയോയുടെ വിജയത്തിന് ശേഷം ക്രോക്ക് പാർക്കിൽ ആരാധകർ ചേർന്ന് ദി സോ ഡോക്ടേഴ്സിന്റെ ദി ഗ്രീൻ ആഡ് റെഡ് ഓഫ് മയോ എന്ന ഗാനം ആലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാൻഡ് മയോയിൽ പരിപാടി പ്രഖ്യാപിച്ചത്.

