ഡബ്ലിൻ: ഐറിഷ് നടി ജെസി ബക്ലി യുകെ ക്രിട്ടിക് സർക്കിൾ ആക്ട്രസ് ഓഫ് ദി ഇയർ. ഇന്നലെയായിരുന്നു പുരസ്കാര പ്രഖ്യാപനം. ഹാംനെറ്റിലെ അഭിനയമാണ് ജെസിയ്ക്ക് നേട്ടമായത്.
വോട്ടെടുപ്പിലൂടെയാണ് അവാർഡുകൾ നിർണയിച്ചത്. 207 അംഗങ്ങൾ ആയിരുന്നു വോട്ടെടുപ്പിൽ പങ്കെടുത്തത്. ഹാംനെറ്റിലെ ജെസിയുടെ അഭിനയം ഇതിനോടകം തന്നെ ലോകപ്രശംസ പിടിച്ചുപറ്റിയിരുന്നു. കെറി സ്വദേശിനിയാണ് ജെസി ബക്ലി.
Discussion about this post

