ഡബ്ലിൻ: മിസ് അയർലന്റ് കിരീടം ചൂടി കാവോയിംഹെ കെന്നി. ശനിയാഴ്ച രാത്രി മീത്തിലെ ട്രിമിലുള്ള നൈറ്റ്സ്ബ്രൂക്ക് ഹോട്ടലിൽ നടന്ന ഫൈനൽ മത്സരത്തിലായിരുന്നു കാവോയിംഹെയുടെ കിരീട നേട്ടം. റിപ്പബ്ലിക് ഓഫ് അയർലന്റ് ദേശീയ ടീമിന്റെ മുൻ മാനേജരും ലീഗ് ഓഫ് അയർലന്റിന്റെ നിലവിലെ മാനേജരുമായ സ്റ്റീഫൻ കെന്നിയുടെ മകളാണ് കാവോയിംഹെ.
ശക്തമായ മത്സരത്തിനൊടുവിലായിരുന്നു കാവോയിംഹെ കിരീട നേട്ടം സ്വന്തമാക്കിയത്. മത്സരാർത്ഥികളുടെ സംവാദം, കായികം, മോഡലിംഗ്, സാമുഹ്യമാധ്യ ഉപയോഗം, തുടങ്ങിയ രംഗങ്ങളിലെ കഴിവുകൾ ആയിരുന്നു ഫൈനലിൽ പരിശോധിച്ചത്. മിസ് അയർലന്റ് ആയ കാവോയിംഹെ മിസ് വേൾഡ് മത്സരത്തിൽ അയർലന്റിനെ പ്രതിനിധീകരിക്കും.
Discussion about this post

