പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സ്ഥലമാണ് കാട്ടാക്കട. ഗ്രാമമുഖ്യരുടെ യാത്രകളുമായി ബന്ധപ്പെട്ട് ‘കാട്ടാലിൻ കട’ ലോപിച്ച് കാട്ടാക്കടയായി മാറിയെന്നാണ് ചരിത്രം പറയുന്നത് . തീരദേശ മേഖലകളിൽ നിന്നും തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും അകന്നുനിൽക്കുന്ന ഇടമാണിത് .
കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്.നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്
2011 ൽ എൻ ശക്തനും, 2016, 2021 കാലഘട്ടത്തിൽ ഐ.ബി. സതീഷും ഇവിടെ നിന്ന് നിയമസഭയിലെത്തി.സതീഷ് 66,293 വോട്ടുകൾ നേടി കോൺഗ്രസ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിനെ 23,231 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി പി. കെ. കൃഷ്ണദാസ് 34,542 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ഇടതുമുന്നണി നിലവിലെ എം.എല്‍.എയായ ഐ.ബി.സതീഷിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. എം. ആര്.ബൈജുവിനെയാണ് കോണ്‍ഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കാനായി നാലാം തവണയും ദേശീയ നേതാവ് പി.കെ. കൃഷ്ണദാസിനെയാണ് ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്.
പ്രാദേശികമായ വേരുകളുള്ള നേതാക്കൾക്ക് ഇവിടെ എപ്പോഴും മുൻതൂക്കമുണ്ട്. കുടിവെള്ളം, റോഡുകൾ, പൊതുഗതാഗതം എന്നിവയ്ക്കൊപ്പം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വികസനവും വോട്ടിനെ ബാധിക്കും .എങ്കിലും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് ആഴത്തിൽ സ്വാധീനമുണ്ടാകുന്നത് പഴയ സമവാക്യങ്ങളെ മാറ്റിമറിച്ചേക്കാം .

