ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ക്രിക്കറ്റ് പൂരം. സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സ്വോർഡ്സ് പ്രീമിയർ ലീഗിന് ഇന്ന് (ബുധനാഴ്) തുടക്കമാകും. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ആദ്യ മത്സരം.
ഉദ്ഘാടന മത്സരത്തിൽ റോയൽ നൈറ്റ്സും തണ്ടർ വാരിയേഴ്സുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. 15 ഓവർ ഫോർമാറ്റിലാണ് മത്സരങ്ങൾ. സ്കോർ സ്റ്റംപ്സ് ആപ്പ് വഴി ലൈവ് ആയി ലഭ്യമാകും. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് ആയ ന്യൂബ്രിഡ്ജ് പാർക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.
അഞ്ച് ടീമുകളാണ് മത്സരത്തിൽ പങ്കാളികൾ ആകുന്നത്. ഇന്ന് ആരംഭിക്കുന്ന മത്സരങ്ങൾ ജൂലൈ 22 ന് സമാപിക്കും. ആകെ 10 മത്സരങ്ങളാണ് ഉള്ളത്. സ്പൈസ് ബസാർ സ്വോർഡ്സ് ആണ് പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർ.

