മലയാള സിനിമാ മേഖലയിലെ ചിലർ പൃഥ്വിരാജിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും പൃഥ്വിരാജിന്റെ കരിയർ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അമ്മ മല്ലിക .
പൃഥ്വിരാജ് സുകുമാരന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം ദിവസങ്ങൾക്ക് മുൻപാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് . ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ സൈബർ ആക്രമണത്തിനും പൈറേറ്റഡിനും വിധേയമായി. ഇത് ചിത്രത്തിന് വലിയ തിരിച്ചടിയായി. വിലായത്ത് ബുദ്ധയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനമാണ് മല്ലിക സുകുമാരന്‍ ഉയർത്തിയത് .
‘ കുറച്ച് വർഷങ്ങളായി സിനിമാ മേഖലയിൽ എന്റെ മകനെ ചവിട്ടിമെതിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് . ഈ സൈബർ ആക്രമണവും അതിന്റെ ഭാഗമാണ്. ഒരു നടനോ ഫിലിം അസോസിയേഷനോ പൃഥ്വിരാജ് സുകുമാരനെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല.വ്യക്തി വിരോധം തീർക്കാനാണ് ശ്രമം. ഇത് ചോദിക്കാന്‍ സിനിമ സംഘടനകളുമില്ല. സൈബർ ആക്രമണം നടത്തിയവരുടെ ഐ.ഡി ഉൾപ്പെടെ ഞാൻ ശേഖരിച്ചു.
ഒരു നടൻ എന്ന നിലയിൽ അവന്റെ ഐഡന്റിറ്റി ഇല്ലാതാക്കാനും ശ്രമിക്കുകയാണ്. ഈ സൈബർ ആക്രമണം അത്തരം ഗ്രൂപ്പുകളുടെ ആസൂത്രിതമായ ആക്രമണമാണ്. മുമ്പും, എന്റെ മകനും അവന്റെ സിനിമകൾക്കും നേരെ ഇത്തരം ചില മനഃപൂർവമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ആരും അവനെ പിന്തുണച്ചില്ല,” മല്ലിക സുകുമാരൻ പറഞ്ഞു.

