മതപരിവർത്തനത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ‘ദി കേരള സ്റ്റോറി’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു . 2023 ൽ പുറത്തിറങ്ങിയ ചിത്രം ‘ലവ് ജിഹാദ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പലയിടത്തും ഇത് നിരോധിച്ചു. വിവാദങ്ങളിൽ പെട്ടെങ്കിലും, ചിത്രം സാമ്പത്തികപരമായി ഏറെ നേട്ടം സ്വന്തമാക്കി . സുദീപ്തോ സെൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദ ശർമ്മയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ കേരള സ്റ്റോറിയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായി. ചിത്രം 2026 ൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് .ഫെബ്രുവരി 27 ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൂചനയുണ്ട്.
‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം കേരളത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ‘ദി കേരള സ്റ്റോറി 2’ ന്റെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും മറ്റും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ‘ദി കേരള സ്റ്റോറി 2’ വളരെ സുരക്ഷിതമായ രീതിയിലാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗിനിടെ ഒരു പ്രശ്നവുമില്ലെന്ന് നിർമ്മാതാവ് വിപുല്‍ അമൃത്ലാൽ ഷാ ഉറപ്പുവരുത്തി.
സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സെറ്റിൽ ഫോണുകൾ അനുവദിച്ചിരുന്നില്ല. ഷൂട്ടിംഗ് സമയത്ത്, അഭിനേതാക്കൾക്കോ മറ്റുള്ളവർക്കോ ഫോണിൽ സംസാരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല.

