ന്യൂഡൽഹി : പ്രധാനമന്ത്രിയെ സന്ദർശിച്ച് ഹിന്ദിയിലെ പ്രമുഖ കപൂർ താരകുടുംബം . രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് മോദിയെ ക്ഷണിക്കാനായാണ് കപൂർ കുടുംബം എത്തിയത് . 1988-ൽ അന്തരിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നായ രാജ് കപൂറിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമാണ് ഈ ഫെസ്റ്റിവൽ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കരീന, സെയ്ഫ്, രൺബീർ കപൂർ, ആലിയ ഭട്ട്, നീതു കപൂർ, കരിഷ്മ കപൂർ എന്നിവരും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.
കപൂർ കുടുംബം പ്രധാനമന്ത്രിയെ കണ്ടതിൻ്റെ ചിത്രങ്ങൾ കരീന കപൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.സെയ്ഫും രൺബീറും പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുന്നതും ചിത്രങ്ങളിൽ കാണാം.കരീന തൻ്റെ മക്കളായ തൈമൂറിനും ജെഹിനും വേണ്ടി പ്രധാനമന്ത്രിയിൽ നിന്ന് ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്തു . “TIM AND J ” എന്നാണ് ഓട്ടോഗ്രാഫിൽ പ്രധാനമന്ത്രി എഴുതി നൽകിയത് .
“ഞങ്ങളുടെ പിതാമഹനായ ഇതിഹാസനായ രാജ് കപൂറിൻ്റെ അസാധാരണ ജീവിതത്തെയും പാരമ്പര്യത്തെയും അനുസ്മരിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്ഷണിച്ചതിൽ ഞങ്ങൾക്ക് അഗാധമായ വിനയവും ആദരവും ഉണ്ട്. നിങ്ങളുടെ ഊഷ്മളത. , ഈ ആഘോഷിത്തിനായുള്ള നിങ്ങളുടെ ശ്രദ്ധയും പിന്തുണയും മോദി ജി നന്ദി. “ എന്നാണ് ചിത്രങ്ങൾക്കൊപ്പം കരീന കുറിച്ചത്.
2024 ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന രാജ് കപൂർ 100 ഫിലിം ഫെസ്റ്റിവലിൻ്റെ വിശദാംശങ്ങളും കരീന പങ്കുവച്ചു.40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി 10 രാജ് കപൂർ ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.