പണത്തിനല്ല തന്റെ പ്രാഥമിക പരിഗണനയെന്ന് തുറന്നുപറഞ്ഞ ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. ലാളിത്യത്തോടെ ജീവിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണത്തിനോട് മാത്രമല്ല ആഹാരങ്ങളോടും അദ്ദേഹം മിതത്വമാണ് പാലിക്കുന്നത് .
എന്ത് മറന്നാലും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ മറക്കില്ല ജോൺ എബ്രഹാം. ഇന്ന് താരത്തിന്റെ അമ്പത്തിരണ്ടാം ജന്മദിനമാണ് . ഈ പ്രായത്തിലും ഏറെ ഫിറ്റ്നസ് അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. മധുരം കഴിച്ചിട്ട് 25 വർഷമായി.
നോൺ വെജിനോടും നോ പറഞ്ഞ താരമാണ് ജോൺ എബ്രഹാം സസ്യാഹാരമാണ് താരത്തിന് ഏറെ ഇഷ്ടം.6500 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജോണിന്റെ ഇന്നത്തെ ആസ്തി 300 കോടിയോളം രൂപയാണ്. മോഡലായപ്പോഴാണ് 6500 പ്രതിഫലമായി ലഭിച്ചത്. 1999-ലാണത്. അന്ന് ചെലവുകള്‍ വളരെ കുറവായിരുന്നു. ആറു രൂപയാണ് അന്ന് ഉച്ചഭക്ഷണത്തിനായി ചെലവഴിച്ചിരുന്നത്. രണ്ട് ചപ്പാത്തിയും ഒരു ദാല്‍ ഫ്രൈയും. പിന്നെ ബൈക്കിനുള്ള പെട്രോളും. അതും ചെറിയ യാത്രകള്‍ക്ക് മാത്രമാണ് ബൈക്ക്, ദൂരയാത്രകളെല്ലാം ട്രെയിനിലുമായിരുന്നു.