മുംബൈ : ആയിരം കോടിയുടെ തിളക്കവുമായി കുതിക്കുന്നതിനിടെ പുഷ്പ 2 യൂട്യൂബിലുമെത്തി . മിന്റുകുമാർ മിന്റുരാജ് എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിന്റെ ഹിന്ദിപതിപ്പ് അപ്ലോഡ് ചെയ്തത് . 25 ലക്ഷത്തോളം പേരാണ് ചിത്രം കണ്ടത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്ന് വൈറലായ പതിപ്പ് നീക്കം ചെയ്തു .
എന്നാൽ മറ്റ് നിരവധി അക്കൗണ്ടുകളിൽ ഇപ്പോഴും പുഷ്പ 2 ഉണ്ട് . പലരും കാണുകയും ചെയ്യുന്നുണ്ട്. എട്ട് മണിക്കൂർ മുൻപാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയത്. 922 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ . ഇതിൽ ഭൂരിഭാഗം നേടിയതും ഹിന്ദി വേർഷനിൽ നിന്നുമാണ്. ഇതിനിടെയാണ് ഹിന്ദിപതിപ്പ് യൂട്യൂബിൽ എത്തിയത് . അതേസമയം ചിത്രം ഇന്ന് തന്നെ ആയിരം കോടി കടക്കുമെന്നാണ് സൂചന .
അതേസമയം കേരളത്തിൽ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചതെങ്കിലും ആൾ കേരള കളക്ഷൻ 14 കോടിയാണ്. തെലിങ്ക് ഡബ്ബ് ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ആറാമത്തെ വലിയ കളക്ഷനാണിത്. ഒപ്പം അല്ലുവിന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷനും ഇതാണ്. ആദ്യദിനം ആറരകോടിയാണ് പുഷ്പ കേരളത്തിൽ നിന്ന് നേടിയത്. മമ്മൂട്ടി ചിത്രമായ ടർബോയെ കടത്തിവെട്ടിയായിരുന്നു ഈ കളക്ഷൻ.