ഡബ്ലിൻ: അയർലൻഡിന്റെ കാർ വിപണി ഭരിച്ച് ഇലക്ട്രിക് കാറുകൾ. ഈ വർഷം വിറ്റഴിച്ച കാറുകളിൽ 18.4 ശതമാനവും ഇലക്ട്രിക് കാറുകൾ ആണ്. 2023 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിറ്റുവരവാണ് ഇത്.
3,265 രജിസ്ട്രേഷനുകളുമായി ഫോക്സ്വാഗൺ ആണ് ഇവി വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റ് പോയത്. 2,821 രജിസ്ട്രേഷനുകളുമായി കിയയും 2,622 രജിസ്ട്രേഷനുകളുമായി ടെസ്ലയും തൊട്ടുപിന്നിലുണ്ട്. സൊസൈറ്റി ഓഫ് ദി ഐറിഷ് മോട്ടോർ ഇൻഡസ്ട്രിയുടെ (സിമി) കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി മോഡലുകൾ വിഡബ്ല്യു ഐഡി.4, ടെസ്ല മോഡൽ 3, കിയ ഇവി3 എന്നിവയാണ്.
അതേസമയം പെട്രോൾ കാറുകൾക്കും വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉണ്ട്. കാർ വിൽപ്പനയുടെ 25 ശതമാനം പെട്രോൾ കാറുകൾ ആണ്.
Discussion about this post

