ഡബ്ലിൻ: പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ മന്നയ്ക്ക് ഡെലിവറി ഹബ് നിലനിർത്തുന്നതിനുള്ള അനുമതി നിഷേധിച്ചു. എം50 ന് സമീപം ഡെലിവറി ഹബ്ബ് കേന്ദ്രീകരിക്കുന്നതിനാണ് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നിഷേധിച്ചത്.
എം50 ലെ ജംഗ്ഷൻ ആറിന് സമീപം ഹബ്ബ് നിലനിർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ന കൗൺസിലിനോട് അനുമതി തേടിയത്. അതേസമയം തീരുമാനം മന്നയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ ഷോപ്പിംഗ് സെന്ററിലെ ഡെലിവറി ഹബ്ബിനെ ഒരു തരത്തിലും ബാധിക്കില്ല.
ആസൂത്രണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ജൂലൈയിൽ ഫിൻഗൽ കൗണ്ടി കൗൺസിൽ മന്നയ്ക്ക് പ്ലാനിംഗ് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നു.
Discussion about this post

