ഡബ്ലിൻ: അയർലൻഡിൽ കടുത്ത പ്രതിസന്ധി നേരിട്ട് ജിപി സേവനങ്ങൾ. രാജ്യത്ത് ജനറൽ പ്രാക്ടീഷണർമാരുടെ ലഭ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ആരോഗ്യസേവനങ്ങൾക്ക് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.
ഗ്രാമങ്ങളിലും, നഗരങ്ങളിലും അതിവേഗം വളരുന്ന മേഖലകളിലും ജിപി ഡോക്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നുണ്ട്. അയർലൻഡിൽ ജനസംഖ്യ വലിയ തോതിൽ വർധിക്കുന്നതും നിലവിലെ ഡോക്ടർമാർക്ക് പ്രായാധിക്യം ബാധിച്ചതും ആരോഗ്യസംവിധാനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മൊനാഘൻ കൗണ്ടിയിലാണ് ഡോക്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നത്. ഇവിടെ ഒരു ലക്ഷം ജനങ്ങൾക്ക് 50 മുതൽ 52 വരെ ജിപിമാരാണ് ഉള്ളത്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വിടവ് വളരെ കൂടുതലാണ്. റോസ്കോമൺ, കിൽക്കെന്നി, മീത്ത്, എന്നീ കൗണ്ടികളിലും ജിപി ഡോക്ടർമാരുടെ സേവനങ്ങൾക്ക് വലിയ കുറവാണ് അനുഭവപ്പെടുന്നത്.

