ഡബ്ലിൻ: വരുമാനത്തിൽ തിരിച്ചടി നേരിട്ട് എയർ ലിംഗസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് (ഐഎജി). ഇക്കുറി നികുതിയ്ക്ക് മുൻപുള്ള വരുമാനം വലിയ തോതിൽ താഴ്ന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇന്ധന വില വർധനവാണ് വരുമാനത്തിന് തിരിച്ചടിയായത്.
ജൂൺവരെയുള്ള മൂന്ന് മാസങ്ങളിൽ നികുതിയ്ക്ക് മുൻപുള്ള ഇക്കുറിയുള്ള വരുമാനം എന്നത് 996 മില്യൺ യൂറോയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 1.5 ബില്യൺ യൂറോ ആയിരുന്നു. കമ്പനിയുടെ ആകെ വരുമാനം 8.9 ബില്യൺ യൂറോയിൽ സ്ഥിരത പുലർത്തി. എന്നാൽ പ്രവർത്തന ലാഭം 25 ശതമാനം കുറഞ്ഞ് 1.3 ബില്യൺ യൂറോയായി. കമ്പനിയുടെ ഇന്ധനച്ചെലവും എമിഷൻ ചാർജുകളും 413 മില്യൺ യൂറോയായി വർദ്ധിച്ചു.
Discussion about this post

